തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ സ്ഫടികത്തിന് ആ പേര് നല്‍കാന്‍ കാരണം അന്തരിച്ച കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയെന്ന് സംവിധായകന്‍ ഭദ്രന്‍. ചിത്രത്തിന് ആടുതോമ എന്ന് പേരിടണമെന്ന് നിര്‍മ്മാതാക്കള്‍ വാശി പിടിച്ചപ്പോള്‍ തന്നെ സഹായിച്ചത് കെഎം മാണിയാണെന്നാണ് ഭദ്രന്‍ വെളിപ്പെടുത്തിയത്.
തനിക്ക് ചിത്രത്തിന് സ്ഫടികം എന്ന പേരിടാനായിരുന്നു ഇഷ്ടം. എന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് ആടുതോമ എന്ന പേരിടണമെന്നും. ഈ സമയത്ത് താന്‍ ആകെ ആശയക്കുഴപ്പത്തിലായി. ഈ അവസരത്തിലാണ് ചിത്രത്തിന്റെ പൂജയ്ക്ക് മാണി സാറിനെ ക്ഷണിക്കാന്‍ പോയപ്പോള്‍ ഞാന്‍ ഈ ആശയക്കുഴപ്പം അദ്ദേഹത്തോട് അവതരിപ്പിച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ കഥ മാണി സാറിനോട് പറഞ്ഞു. കഥ കേട്ട മാണി സാര്‍ ചിത്രത്തിന് ചേരുന്ന പേര് സ്ഫടികം എന്നാണെന്ന് ഉറപ്പിച്ചു പറയുകയായിരുന്നുവെന്നാണ് ഭദ്രന്‍ പറഞ്ഞത്.
1995 ലാണ് മോഹന്‍ലാല്‍ നായകനായ സ്ഫടികം പുറത്തിറങ്ങിയത്. തിലകന്‍, ഉര്‍വശി, നെടുമുടി വേണു, രാജന്‍ പി ദേവ്, മണിയന്‍പ്പിള്ള രാജു, സില്‍ക്ക് സ്മിത, കെപിഎസി ലളിത, ചിപ്പി, അശോകന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
Discussion about this post