സിനിമ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് പണി കൊടുക്കാന്‍ ഉറച്ച് മധുരരാജ ടീം

ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഘോഷ ചിത്രമെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മധുരരാജ ഇന്ന് തീയ്യേറ്ററില്‍ എത്തിയിരിക്കുകയാണ്. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഘോഷ ചിത്രമെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

2010ല്‍ എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മമ്മൂട്ടിയെ തന്നെ നായകനാക്കി വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. തീയ്യേറ്ററില്‍ ഓളമുണ്ടാക്കിയാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്.

ഒരു മാസ് എന്റര്‍ടെയ്ന്‍മെന്റ് ആയിട്ടുതന്നെയാണ് മധുരരാജ വൈശാഖ് ഒരുക്കിയിരിക്കുന്നത് എന്നാണ് ആരാധകരുടെ പ്രതികരണം. കൂടാതെ, മമ്മൂട്ടിയുടെ മാസ് രംഗങ്ങളും തമാശയും നിറഞ്ഞു നില്‍ക്കുന്ന ആദ്യ പകുതി വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു.

അതേസമയം, ചിത്രത്തിലെ രംഗങ്ങള്‍ ഫോണിലും മറ്റും പകര്‍ത്തരുതെന്ന് മധുരരാജയുടെ അണിയറപ്രവര്‍ത്തകര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പ്രിയ സുഹൃത്തുക്കളേ…

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം മധുരരാജ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. തിയേറ്ററുകളില്‍ നിന്ന് സിനിമയിലെ പ്രധാനപെട്ട രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലും, വാട്‌സ്ആപ് സ്റ്റാറ്റസ് വഴി പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ നിത്യ സംഭവങ്ങളാണ്. ഇത് സിനിമ കാണാനിരിക്കുന്ന മറ്റ് സിനിമ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുമെന്നും, ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും, ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ടീം മധുരരാജ

Exit mobile version