പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ ഇപ്പോഴും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. എട്ട് ദിവസം കൊണ്ട് നൂറുകോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫര്‍. ഇപ്പോഴിതാ ലൂസിഫറിനോട് മത്സരിക്കാന്‍ മമ്മൂട്ടിയുടെ മധുരരാജയും തീയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. വിഷു റിലീസായാണ് ചിത്രമെത്തിയത്. കേരളത്തില്‍ 261 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. മമ്മൂട്ടിക്ക് പുറമെ നെടുമുടി വേണു, സലീംകുമാര്‍, രമേഷ് പിഷാരടി, അജു വര്‍ഗീസ്, ബാലചന്ദ്രന് ചുല്ലിക്കാട്, തമിഴ് താരങ്ങളായ ജയ്, ജഗപതി ബാബു, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അതേസമയം വിഷു റിലീസായി ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ‘അതിരന്’ തീയ്യേറ്ററിലെത്തി. സായ് പല്ലവി ആണ് ചിത്രത്തിലെ നായിക. ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. രഞ്ജി പണിക്കര്‍, പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ലെന, ശാന്തി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post