പൃഥ്വിരാജ് സുകുമാരനും, സംവൃത സുനിലും,ജയസൂര്യയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് എന്ന ചിത്രത്തിലാണ് മൂവരും ഒന്നിച്ച് അഭിനയിച്ചത്. സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഉറ്റ ചങ്ങാതിമാരാണ് എന്ന് തെളിയിക്കുന്നയൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ.
സിനിമ തിരക്കുകള്‍ക്കിടയില്‍ ഒത്തുകൂടിയ ഈ സുഹൃത്തുക്കളുടെ ചിത്രമാണ് സരിത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. കേക്ക് മുറിച്ചാണ് ഇവര്‍ ഒരുമിച്ച് കണ്ട സന്തോഷം ആഘോഷമാക്കിയത്. ഏകദേശം ഒരേ സമയത്താണ് ഇവര്‍ മൂന്ന് പേരും സിനിമകളില്‍ സജീവമായത്.
2012ല്‍ കോഴിക്കോട് സ്വദേശിയായ അഖില്‍ ജയരാജുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്ന് ഒരിടവേളയെടുത്ത സംവൃത ഇപ്പോള്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ച് വരികയാണ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ വിജയം ആഘോഷിക്കുന്ന തിരക്കിലാണ് പൃഥിരാജ്.
Discussion about this post