തിളങ്ങുന്നതും പുതിയതും വ്യത്യസ്തവുമായ വസ്ത്രങ്ങള്‍ ധരിച്ചാണ് താരങ്ങള്‍ എന്നും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ധരിക്കാതിരിക്കാന്‍ ഒരു പരിധി വരെ താരങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ധരിച്ച വസ്ത്രം വീണ്ടും ധരിച്ചതിന്റെ പേരില്‍ ഇപ്പോള്‍ ആക്രമണത്തിന് ഇരയാവുകയാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍.
ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും തക്കതായ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് താരം. ‘എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്പാദിച്ചിട്ടില്ല. ഇതെക്കുറിച്ച് വരുന്ന പരിഹാസങ്ങളൊന്നും എന്നെ ബാധിക്കാറുമില്ല. നിങ്ങള്‍ എന്റെ അഭിനയത്തെ വിമര്‍ശിച്ചോളൂ. എന്നാല്‍ വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ആളുകള്‍ക്ക് വേറെ ജോലിയൊന്നുമില്ലേ’- ജാന്‍വി ചോദിക്കുന്നു.
ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്ത ധടകിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഷാഹിദ് കപൂറിന്റെ സഹോദന്‍ ഇഷാന്‍ ഖട്ടറായിരുന്നു ചിത്രത്തിലെ നായകന്‍.