മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാള്‍. 1976 നവംബര്‍ രണ്ടിനാണ് കുഞ്ചാക്കോ ബോബന് ജനിച്ചത്. ചാക്കോച്ചന് പിറന്നാളാശംസയുമായി വന്നിരിക്കുകയാണ് പ്രിയതാരം നിവിന്‍ പോളി. ഹാപ്പി ബര്‍ത്ത് ഡേ ചാക്കോച്ചാ എന്നാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചത്.
അനിയത്തിപ്രാവില്‍ സുധിയായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ ചാക്കോച്ചന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കുട്ടനാട്ടിലെ പുളിങ്കുന്നില്‍ നിന്ന് ആലപ്പുഴയിലേക്ക് കുടിയേറി ഉദയാ സ്റ്റുഡിയോ സ്ഥാപിച്ച്, ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മാളിയംപുരക്കല്‍ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബന്.
നടനും സംവിധായകനും നിര്‍മ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയില്‍ സജീവ സാന്നിധ്യമറിയിച്ച ബോബന് കുഞ്ചാക്കോയുടെ മകന്. 2005 ഏപ്രില്‍ 2-ന് പ്രിയ ആന്‍ സാമുവേലിനെ വിവാഹം ചെയ്തു.
Discussion about this post