മുംബൈ : ബോളിവുഡ് താരം വരുണ്‍ ധവാന്റെ കാമുകിയെ കൊല്ലുമെന്ന് ആരാധികയുടെ ഭീഷണി. താരത്തെ കാണാന്‍ വീടിന് മുന്നില്‍ മണിക്കൂറുകളോളം ആരാധിക കാത്തിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞ് ക്ഷീണിച്ചെത്തിയ താരം വിശ്രമിക്കുകയാണെന്നും അതിനാല്‍ ഇപ്പോള്‍ കാണാന്‍ സാധിക്കില്ലെന്നും സുരക്ഷാ ഉദ്യാഗസ്ഥര്‍ പറഞ്ഞു.
താരത്തിന്റെ വീടിന് മുന്നില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച ആരാധിക വരുണിന്റെ കാമുകിയായ നതാഷയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി. ഭീഷണി കൂറേ തവണ ആവര്‍ത്തിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വരുണിനെ ഈ കാര്യം അറിയിച്ചു. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു. ശേഷം പോലീസെത്തിയാണ് യുവതിയെ വീടിന് മുന്നില്‍ നിന്ന് മാറ്റിയത്.
വരുണ്‍ ആരാധകരോട് വളരെ നല്ല രീതിയിലാണ് പെരുമാറുകയെന്ന് സുരാക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ഈ സംഭവത്തില്‍ ആരാധികയ്ക്കെതിരെ താരം പരാതി നല്‍കിയേക്കുമെന്നാണ് സൂചന. വരുണിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post