ബി ടൗണിനെ ചൂട് പിടിച്ച് ബോളിവുഡ്-ഹോളിവുഡ് ജോഡി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജൊനാസും വേര്‍പിരിയുന്നെന്ന് വാര്‍ത്ത പരക്കുന്നു. വിവാഹം കഴിഞ്ഞിട്ട് വെറും 90 ദിവസങ്ങള്‍ മാത്രമെ പിന്നിട്ടിട്ടുള്ളൂവെങ്കിലും ഇരുവരും വിവാഹ മോചനത്തെ കുറിച്ച് ആലോചിക്കുന്നതായാണ് പ്രമുഖ മാഗസിനില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ജോലിസംബന്ധമായ വിഷയങ്ങളിലും ഒരുമിച്ച് സമയം കണ്ടെത്തുന്ന കാര്യത്തിലുമെല്ലാം ദമ്പതികള്‍ തമ്മില്‍ എപ്പോഴും വഴക്കിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ പ്രിയങ്കയുടെ മുന്‍കോപവും പക്വത കുറവും നിക്കിനും കുടുംബത്തിനും വിവാഹത്തിന് ശേഷം മാത്രമാണ് തിരിച്ചറിയാനായാതെന്നും ഇരുവരും പരസ്പരം അധികം മനസിലാക്കാതെ വിവാഹത്തിലേക്ക് എടുത്തുചാടുകയായുരുന്നെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ദമ്പതികളുടെ ബന്ധുക്കളുമായി ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
പ്രിയങ്കയില്‍ ‘കൂള്‍’ ഭാര്യയെ പ്രതീക്ഷിച്ച നിക്കിന് തെറ്റിയെന്നും നിക്കിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന, പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ് പ്രിയങ്കയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 36 വയസ്സുള്ള പ്രിയങ്ക ഇപ്പോഴും 21 വയസ്സുള്ള യുവതിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് കുടുംബം കുറ്റപ്പെടുത്തുന്നു.
നിസാരകാര്യത്തിന് പോലും നിക്കും പ്രിയങ്കയും വഴക്കടിക്കുന്നു. ജോലി, പാര്‍ട്ടി, ഒരുമിച്ചുള്ള സമയം കണ്ടെത്തല്‍ എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും രണ്ടഭിപ്രായമാണെന്നും ലേഖനത്തില്‍ ഉണ്ട്.
എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മാഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ രംഗത്തെത്തി. പ്രിയങ്കയും നിക്കും തമ്മില്‍ പ്രശ്നവുമില്ലെന്നും. ഇത് ഇരുവരുടെയും സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിച്ചാല്‍ മനസിലാകുമെന്നും ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നിക്കുമായുള്ള യാത്രകളും മറ്റും പ്രിയങ്ക എപ്പോഴും പങ്കുവയ്ക്കാറുണ്ട്. നിക്കിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ഷോയില്‍ പങ്കെടുക്കുന്ന കുടുംബമൊന്നിച്ചുള്ള ചിത്രവും ഈയടുത്ത് പ്രിയങ്ക പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍ വച്ചായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം. ജോധ്പൂരിലെ ഉമൈദ് ഭവന് കൊട്ടാരത്തില്‍ മൂന്ന് ദിവസങ്ങളിലായി ആര്ഭാടത്തോടെയായിരുന്നു വിവാഹചടങ്ങുകള്‍.
Discussion about this post