ബോളിവുഡിന്റെ നിത്യ ഹരിത സുന്ദരി ഐശ്വര്യ റായിക്ക് ഇന്ന് 44ാം പിറന്നാള്‍. 1973 നവംബര്‍ ഒന്നിന് കൃഷ്ണരാജ്, വൃന്ദരാജ് റായ് ദമ്പതികളുടെ മകളായി കര്‍ണ്ണാടകയില്‍ ജനനം. മോഡലിങ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലേക്ക് കടന്നുവന്നത്.
ഇരുപത്തിയൊന്നാം വയസില്‍ ലോക സുന്ദരിപ്പട്ടം എന്ന ബഹുമതി കരസ്ഥമാക്കിയതിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ ഐശ്വര്യയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 1997-ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്ര ലോകത്തേക്കുളള അരങ്ങേറ്റം.
വാണിജ്യസിനിമകളില്‍ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീന്‍സ് ആണ്. സഞ്ചയ് ലീലാ ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി.
ഐശ്വര്യയുടെ ജനനശേഷം ഐശ്വര്യയുടെ മാതാപിതാക്കള്‍ മുംബൈയിലേയ്ക്ക് താമസം മാറി. മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിര്‍ ഹൈ സ്‌കൂളിലാണ് ഐശ്വര്യ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. പിന്നീട് ചര്‍ച്ച്‌ഗേറ്റിലുള്ള ജൈ ഹിന്ദ് കോളേജില്‍ ചേര്‍ന്ന ഐശ്വര്യ, ഒരു വര്‍ഷത്തിനുശേഷം മാതുംഗയിലുള്ള രൂപാറെല്‍ കോളേജില്‍ ചേര്‍ന്ന് പ്ലസ് റ്റു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
2007 ഏപ്രില്‍ 20-ന് പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അഭിഷേക് ബച്ചന്റെ ജീവിത സഖിയായി. 2011 നവംബര്‍ 14ന് ഈ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു.
Discussion about this post