ബോളിവുഡ് സിനിമാ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരസുന്ദരി കങ്കണ റണാവത്ത്. ഇത്തവണ സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലനിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് കങ്കണ എത്തിയിരിക്കുന്നത്. ‘ഐ ലവ് യു ബോസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ തനിക്ക് സുതാര്യമായ വസ്ത്രം നല്‍കുകയും അടിവസ്ത്രം ധരിക്കാതെ ഫോട്ടോഷൂട്ടിന്
പഹലജ് നിഹലനി നിര്‍ബന്ധിച്ചിരുന്നതായും കങ്കണ ആരോപിച്ചു. സിറ്റ് വിത്ത് ഹിറ്റ് ലിസ്റ്റ് എന്ന് ചാറ്റ് ഷോയിലാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
താന്‍ സിനിമയില്‍ വന്ന കാലത്ത് സഹായം വാഗ്ദാനം ചെയ്തവരും മാര്‍ഗനിര്‍ദ്ദേശം നല്‍കിയവരും ധാരാളം ഉണ്ടായിരുന്നു. പക്ഷേ അന്നൊക്കെ താന്‍ വീട്ടുതടങ്കലില്‍ ആയത് പോലെയായിരുന്നു. ഈ സമയത്താണ് പഹലജ് ‘ഐ ലവ് യു ബോസ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചത്. ചിത്രത്തില്‍ മധ്യവയസ്‌കനായ ബോസിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഒരു ഫോട്ടോഷൂട്ടും ഉണ്ടായിരുന്നു.
ഫോട്ടോഷൂട്ടിനായി അണിയറപ്രവര്‍ത്തകര്‍ തന്നത് സുതാര്യമായ ഒരു വസ്ത്രമായിരുന്നു. അടിവസ്ത്രം പോലും ഉണ്ടായിരുന്നില്ല. ഒരുതരം സോഫ്റ്റ് പോണ്‍ കഥാപാത്രമായിരുന്നു അത്. ഒടുവില്‍ ആ വേഷം ചെയ്യാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെ ചിത്രത്തില്‍ നിന്ന് പിന്‍മാറി. ശേഷം മൊബൈല്‍ നമ്പര്‍ മാറ്റി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു എന്നാണ് കങ്കണ ഷാറ്റ് ഷോയില്‍ വെളിപ്പെടുത്തിയത്.
Discussion about this post