നിലപാടുകള്‍ തുറന്നു പറയുന്നതില്‍ മറ്റ് നടിമാരില്‍ നിന്ന് തികച്ചും വ്യത്യസ്തയാണ് നടി പത്മപ്രിയ. ഇപ്പോഴിതാ താരത്തിന്റെ അത്തരത്തില്‍ ഉള്ള ഒരു നിലപാടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് കാര്‍ഡില്‍ അച്ഛന്റേയോ ഭര്‍ത്താവിന്റേയോ പേര് ചേര്‍ക്കുന്നത് പോലെ പുരുഷന്‍മാരുടെ വോട്ടേഴ്‌സ് ഐഡിയില്‍ ഭാര്യയുടെ പേര് കൂടി ചേര്‍ക്കണമെന്നാണ് താരം വ്യക്തമാക്കിയത്.
ട്വിറ്ററിലൂടെ ആണ് പത്മപ്രിയ ഇതിനെ കുറിച്ച് പറഞ്ഞത്. തന്റേയും ഭര്‍ത്താവ് ജാസ്മിന്‍ ഷായുടെയും തെരഞ്ഞെടുപ്പ് കാര്‍ഡ് ട്വിറ്ററില്‍ പങ്കുവെച്ചാണ് താരം ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ഭര്‍ത്താവ് ജാസ്മിന്‍ ഷായ്ക്ക് തെരഞ്ഞെടുപ്പ് കാര്‍ഡില്‍ ഭാര്യയുടെ പേര് ചേര്‍ക്കാനാണ് താല്‍പര്യമെന്നും പത്മപ്രിയ പറയുന്നു. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ പുരുഷാധിപത്യം കുറയ്ക്കണമെന്നും ഭാര്യയുടെ പേര് കൂടി വോട്ടേഴ്‌സ് ഐഡിയില്‍ ഉണ്ടെങ്കില്‍ രണ്ടുപേരും തുല്യരാണെന്ന തോന്നല്‍ ഉണ്ടാകുമെന്നുമാണ് പത്മപ്രിയ ട്വിറ്ററില്‍ കുറിച്ചത്.
@Jasmine441 wants his wife @padmprya name on his voter ID, like she has her hubby's. @ECISVEEP can u please help make #indianelection less #patriarchal, so my husband feels more equal! pic.twitter.com/6Ufbm4UtoE
— Padmapriya (@padmprya) March 25, 2019