കൊച്ചി: 25 രൂപകൊടുത്ത് സിനിമ കണ്ട കാലം നമുക്ക് ഓര്‍കളാകുമ്പോള്‍ അത്തരം കാര്യങ്ങള്‍ ഇന്നും നാട്ടില്‍ നിലനില്‍ക്കുന്നുണ്ടെന്ന് കാണിക്കുകയാണ് നടന്‍ വിനീത് ശ്രീനിവാസന്‍. ലോക്കല്‍ സെറ്റപ്പൊന്നുമല്ല ക്യൂബ് പ്രൊജക്ഷനും ഡിറ്റിഎക്‌സ് സൗണ്ടും ഉള്‍പ്പെടെ സിനിമ ആസ്വദിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ആയിരം രൂപ കയ്യിലുണ്ടെങ്കിലും കുടുംബമായി സിനിമ കണ്ട് ഇറങ്ങാന്‍ പറ്റാത്ത കാലത്താണ് 25 രൂപ കൊട്ടകയെ കുറിച്ച് നടന്‍ പരിതയപ്പെടുത്തുന്നത്.
മള്‍ട്ടിപ്ലക്‌സുകളുടെ കൊളളയടി മടുത്ത മലയാളികള്‍ക്ക് വെറും 25 രൂപയ്ക്ക് ടിക്കറ്റെടുത്ത് ഡിറ്റിഎക്‌സ് സൗണ്ട് ക്വാളിറ്റിയോടെ കിടന്നുകൊണ്ട് സിനിമ കാണാവുന്ന ഒരു തിയേറ്ററിനെക്കുറിച്ചും അതിന്റെ ഉടമസ്ഥനെക്കുറിച്ചാണ് ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറഞ്ഞുവെക്കുന്നത്. ഗായകനായ സച്ചിന്‍ വാര്യര്‍ക്കൊപ്പമുളള യാത്രയിലാണ് വെല്ലൂരിനടുത്തുളള ഗണേഷ് തിരൈരംഗം എന്ന തിയേറ്ററില്‍ വിനീത് എത്തപ്പെട്ടത്. മികച്ച ഒരു അനുഭവമായിരുന്നുവെന്നും ക്യൂബ് പ്രൊജക്ഷനും ഡിറ്റിഎക്‌സ് സൗണ്ടും ഉള്‍പ്പെടെ സിനിമ ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നും കിടന്നുകൊണ്ട് സിനിമ കാണാമെന്നും വിനീത് പറയുന്നു.
ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് അവരുടെ കൈയ്യിലൊതുങ്ങുന്ന പൈസയ്ക്ക് സിനിമ ആസ്വദിക്കാനുള്ള വഴിയൊരുക്കാനായിരുന്നു ഉടമയുടെ ശ്രമമെന്നും വിനീത് ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു. കോര്‍പറേറ്റുകളുടെ അത്യാഗ്രഹങ്ങളില്‍ നിന്നും കച്ചവട താത്പര്യങ്ങളില്‍ നിന്നും ഏറെ അകലെ നിന്നുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന ആളുകള്‍ ഉണ്ടെന്നത് സന്തോഷകരമാണെന്നും വിനീത് പറയുന്നു.
Discussion about this post