മക്കള്‍ സെല്‍വല്‍ വിജയ് സേതുപതിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സൂപ്പര്‍ ഡീലക്‌സ്’. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. സിനിമയില്‍ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും നഗ്നരംഗങ്ങളും ഉള്ളതിനാലാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.
വേട്ടൈക്കാരന്‍ എന്ന തമിഴ് ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ശില്‍പ്പ എന്ന ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. പടയപ്പയിലെ നീലാംബരിയായും ബാഹുബലിയിലെ ശിവകാമിയായും പ്രേക്ഷക ഹൃദയം കീഴടക്കിയ രമ്യാ കൃഷ്ണന്‍ ചിത്രത്തില്‍ ഒരു പോണ്‍ നടിയുടെ വേഷത്തിലാണ് എത്തുന്നത്. തന്റെ സിനിമാ ജീവിതത്തിലെ
ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാണ് സൂപ്പര്‍ ഡീലക്‌സിലെ കഥാപാത്രം എന്നാണ് രമ്യാ കൃഷ്ണന്‍ പറയുന്നത്.
സമന്ത, മിഷ്‌കിന്‍, ഭഗവതി പെരുമാള്‍, ഗായത്രി, അശ്വന്ത് അശോക് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ത്യാഗരാജന്‍ കുമാരരാജയാണ് സൂപ്പര്‍ ഡിലക്സിന്റെ സംവിധായകന്‍. നേരത്തേ വിജയ് സേതുപതിയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ട്രെയിലര്‍ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ ഡിങ് ഡോങ് പ്രൊമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ ആണ് ഡിങ് ഡോങ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
Discussion about this post