സോഷ്യല്‍മീഡിയയുടെ താരമാണ് എംഎസ് ധോണിയുടെ മകള്‍ സിവ. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ’ എന്ന പാട്ടു പാടിയാണ് സിവ മലയാളികളെയും സമൂഹമാധ്യമത്തിലെ പ്രേക്ഷകരെയും കയ്യിലെടുത്തത്. എന്നാല്‍ ഇപ്പോഴിതാ വേറിട്ടെരു ഇനവുമായാണ് സിവ സമൂഹ മാധ്യമത്തില്‍ എത്തിയിരിക്കുന്നത്.
അച്ഛന് ധോണിയുടെ ചോദ്യങ്ങള്‍ ആറു ഭാഷകളില്‍ ഉത്തരം പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് സിവ. തമിഴ്, ബംഗാള്‍, ഗുജറാത്ത്, ഭോജ്പൂരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് സിവും ധോണിയും തമ്മില്‍ സംസാരിക്കുന്നത്. ധോണിയടെ ചോദ്യങ്ങള്‍ക്ക് ഉടന്‍ തന്നെ മറുപടി പറഞ്ഞ് കൊണ്ടാണ് സിവ സമൂഹ മാധ്യമങ്ങളില്‍ താരമാകുന്നത്. അച്ഛന്റെയും മകളുടെയും വിഡിയോ നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
Discussion about this post