മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടി പാര്‍വതി. ആസിഡ് ആക്രമണ ഇരയുടെ കഥയുമായാണ് ഇത്തവണ പാര്‍വതി എത്തുന്നത്. ‘ഉയരെ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
നവാഗതനായ മനു അശോകന് ആണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തില്‍ പാര്‍വതിയ്ക്ക് പുറമെ ആസിഫ് അലി, ടൊവീനോ തോമസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പാര്‍വതി എത്തുന്നത്.
ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ്. സിദ്ദിഖ്, പ്രതാപ് പോത്തന്, പ്രേംപ്രകാശ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപിസുന്ദറാണ്.
Discussion about this post