തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെയും പൊള്ളാച്ചി പീഡനത്തെയും കുറിച്ച് നടന്‍ രാധാ രവി നടത്തിയ വിമര്‍ശനം വിവാദമാകുന്നു. രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് ചിത്രത്തോടാണ് രാധാ രവി ഉപമിച്ചത്. ഒരു സ്‌മോള്‍ ബജറ്റ് ചിത്രമെന്നാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്നാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണെന്നാണ് രാധാ രവി പറഞ്ഞത്. നയന്‍താര നായിക ആയി എത്തുന്ന ‘കൊലയുതിര്‍ കാലം’ എന്ന ചിത്രത്തിന്റെ പ്രചാരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാ രവി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
‘ഇപ്പോള്‍ എല്ലാവരുടെ കൈയിലും മൊബൈല്‍ ഫോണുകളാണ്. അതുകൊണ്ട് തന്നെ എന്തും എവിടെയും വെച്ച് ആളുകള്‍ക്ക് ഷൂട്ട് ചെയ്യാം. വലിയ ക്യാമറയുടെ ആവശ്യമില്ല. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നുവെന്നും ഞാന്‍ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകള്‍ മറ്റെന്തു കാണും’ എന്നും രാധാ രവി ചടങ്ങില്‍ പറഞ്ഞു.
അതേ സമയം ചിത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താത്ത നയന്‍താരയെയും രാധാ രവി രൂക്ഷമായി വിമര്‍ശിച്ചു. നയന്‍താരയെ തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാറുകളായ രജനികാന്തും എംജിആറുമായി താരതമ്യം ചെയ്യരുതെന്നും രാധാ രവി പറഞ്ഞു. അവരൊക്കെ മഹാത്മാക്കളാണ്.
എന്നാല്‍ നയന്‍താര അങ്ങനെയല്ല. നയന്‍താരയുടെ വ്യക്തിജീവിതത്തില്‍ ഇത്രയും സംഭവ വികാസങ്ങള്‍ ഉണ്ടായിട്ടും അവര്‍ സിനിമയില്‍ നിലനില്‍ക്കുന്നത് തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കുന്നത് കൊണ്ടാണെന്ന് രാധാ രവി പറഞ്ഞു. തമിഴ്‌സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും. എന്റെ ചെറുപ്പകാലത്ത് കെ ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയായി അഭിനയിപ്പിക്കാറുള്ളത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്തായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാമെന്നും രാധാ രവി പറഞ്ഞു.
അതേ സമയം രാധാ രവിയുടെ ഈ അധിക്ഷേപത്തെ രൂക്ഷമായ ഭാഷയിലാണ് സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ പ്രതികരിച്ചത്. ‘വലിയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുവരുന്ന ഈ വൃത്തികെട്ടവനെതിരേ നടപടിയെടുക്കാന്‍ ആരും തയ്യാറാകാത്തത് കഷ്ടമാണ്. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ ഇനിയും അയാള്‍ അത് ചെയ്തുകൊണ്ടിരിക്കും. ബുദ്ധിശൂന്യന്‍, ഇതെല്ലാം കണ്ട് ചിലര്‍ കൈയടിക്കുകയും ചിരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ വല്ലാത്ത വേദനയുണ്ട്’ എന്നാണ് വിഘ്നേഷ് ശിവന്‍ ട്വീറ്റ് ചെയ്തത്.
Clueless and helpless cos no one will support or do anything or take any action against that filthy piece of shit coming from a legendary family .. he keeps doing this to seek attention! Brainless !
Sad to see audience laughing& clapping for his filthy comments!
None of us— Vignesh Shivan (@VigneshShivN) March 24, 2019