ഇന്ത്യയില്‍ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമനായി മലയാള ചിത്രം ‘ലൂസിഫര്‍’. ഐഎംഡിബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യന്‍ മൂവീസ് ആന്റ് ഷോസ് ലിസ്റ്റിലാണ് ‘ലൂസിഫര്‍’ ഒന്നാമത് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോഡി’യെ കടത്തിവെട്ടിയാണ് ലൂസിഫര്‍ ഒന്നാമത്തെത്തിയത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫര്‍’. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. സായ്കുമാര്‍, ടൊവീനോ തോമസ്, നൈല ഉഷ, ഇന്ദ്രജിത്ത് തുടങ്ങി വന്‍താരനിരയുമായാണ് ചിത്രമെത്തുന്നത്. ഈ മാസം 28 ന് ചിത്രം തീയ്യേറ്ററുകളിലെത്തും.
ഐഎംഡിബിയുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് ‘പിഎം നരേന്ദ്ര മോഡി’. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോഡിയുടെ വേഷത്തില്‍ എത്തുന്നത്. നിതിന്‍ കക്കര്‍ സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ ആണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്. മമ്മൂട്ടി നായകനായി എത്തുന്ന ‘മധുരരാജ’ ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ്.
നിലവിലെ ഐഎംഡിബി ലിസ്റ്റ്
1. ലൂസിഫര്‍
2. പിഎം നരേന്ദ്ര മോഡി
3. നോട്ട്ബുക്ക്
4. കലങ്ക്
5. ദേ ദേ പ്യാര്‍ ദേ
6. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2
7. ജംഗ്ലീ
8. റോമിയോ അക്ബര്‍ വാള്‍ട്ടര്‍
9. മധുരരാജ
10. ആള്‍ബര്‍ട്ട് പിന്റോ കൊ ഗുസ്സ ക്യൂം ആതാ ഹെ?
Discussion about this post