മലയാള സിനിമയുടെ എക്കാലത്തെയും ആക്ഷന് ഹീറോ ബാബു ആന്റണി ഹോളിവുഡിലേയ്ക്ക്. വാറന്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ബുള്ളറ്റ്സ് ബ്ലെയ്ഡ്സ് ആന്‍ഡ് ബ്ലഡ് എന്ന ആക്ഷന്‍ ചിത്രത്തിലാണ് ബാബു ആന്റണി വേഷമിടുന്നത്. കാലിഫോര്ണിയയിലെ പിറ്റ്‌സ്ബര്ഗിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
റോബര്‍ട്ട് ഫര്‍ഹാം, കൈന മകോയ്, ഡാര്‍വിന്‍ മെഡീറോ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തില്‍ നായകന്റെ സുഹൃത്തായാണ് ബാബു ആന്റണി എത്തുന്നത്.
1986 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു ആന്റണി സിനിമയിലേക്ക് എത്തുന്നത്.
ഭരതന്റെ വൈശാലിയിലെ ലോമപാദ മഹാരാജാവിന്റെ വേഷം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1980 കളിലും 90 കളിലും വില്ലന്‍ കഥാപാത്രങ്ങളേയും നായക കഥാപാത്രങ്ങളേയും അവതരിപ്പിച്ച ബാബു ആന്റണി ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ഇരിപ്പിടം നേടിയത്.
മലയാള സിനിമയുടെ പവര്‍സ്റ്റാര് എന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിലാണ് ബാബു ആന്റണി മലയാളത്തില്‍ അവസാനമായി വേഷമിട്ടത്. വിജയ് നായകനാകുന്ന തമിഴ് ചിത്രത്തില് ബാബു ആന്റണി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.