ബോളിവുഡ് സിനിമാ മേഖല ചിത്രത്തിന്റെ പ്രചാരണത്തിനായി പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് അത്തരത്തിലുള്ള ഒരു വീഡിയോ ആണ്. തങ്ങളുടെ പുതിയ ചിത്രത്തിന്റെ ഗാനം വരുണ്‍ ധവാനും ആലിയയും റിലീസ് ചെയ്തത് തീയ്യേറ്ററിന് മുകളില്‍ കയറി നിന്നാണ്.
മുംബൈയിലെ ഗെയ്റ്റി തീയ്യേറ്ററിലാണ് ഈ സംഭവം നടന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ‘കലങ്ക്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കുന്ന ചടങ്ങിന് വേണ്ടിയാണ് ഇരുവരും തീയ്യേറ്ററിന് മുകളില്‍ കയറിത്. ‘ഫസ്റ്റ് ക്ലാസ്’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
വന്‍ താരനിരയുമായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ‘കലങ്ക്’. മാധുരി ദീക്ഷിത്, ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, സഞ്ജയ് ദത്ത്, അദിത്യ റോയ് കപൂര്‍, വരുണ്‍ ധവാന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. രണ്ട് പതിറ്റാണ്ടിന് ശേഷം മാധുരിയും സഞ്ജയ് ദത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 1940കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സഫര്‍, രൂപ്, ബഹാര്‍ ബീഗം, ബല്‍രാജ് ചൗധരി, ദേവ്, സത്യ ചൗധരി എന്നീ ആറ് കഥാപാത്രങ്ങളിലൂടെ മനോഹരമായൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്. അഭിഷേക് വര്‍മനാണ് ചിത്രത്തിന്റെ സംവിധായകന്. അടുത്ത മാസം 17ന് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post