ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ‘സോളോ’യ്ക്ക് ശേഷം വെബ്സീരീസുമായി ബിജോയ് നമ്പ്യാര്‍. നാല് ചെറുകഥകള്‍ ചേരുന്ന വെബ് സീരീസിന് ‘ഫ്ളിപ്പ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇറോസ് നൗവിന് വേണ്ടി ഒരുക്കിയിരിക്കുന്ന സീരീസ് ഇന്ന് മുതലാണ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്.
ഫീച്ചര്‍ ഫിലിം ഫോര്‍മാറ്റില്‍ സാധിക്കാത്ത പലതരം കഥപറച്ചിലുകളും വെബ് സീരീസുകളില്‍ പരീക്ഷിക്കാന്‍ സാധിക്കുമെന്നും ഒരു ചലച്ചിത്ര സംവിധായകന് ഇത് അങ്ങേയറ്റം സ്വാതന്ത്ര്യം നല്‍കുന്നതാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ബിജോയ് നമ്പ്യാര്‍ പറഞ്ഞു.
നാല് കഥകളാണ് വെബ് സീരീസില്‍ പറയുന്നത്. ‘ബുള്ളി’, ‘ഹാപ്പി ബര്‍ത്ത്ഡേ’, ‘മെസേജ്’, ‘ദി ഹണ്ട്’ എന്നിങ്ങനെയാണ് നാല് ഭാഗങ്ങളുടെ പേരുകള്‍.
Discussion about this post