ചാളമേരി എന്ന കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടിയ താരമാണ് മോളി കണ്ണമാലി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മോളിയുടെ ദയനീയവസ്ഥ സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയത്. കിടപ്പാടം ഇല്ലാത്ത മോളിയുടേയും മകന്റെയും ദയനീയവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞു. ഇപ്പോള്‍ മോളിക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അന്ന് രാത്രി തന്നെ നൗഷാദ് മോളിയുടെ വീട്ടില്‍ സഹായഹസ്തവുമായി എത്തി. താരത്തിന് ചെക്ക് കൈമാറിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. കുട്ടനാടന്‍ മാര്‍പാപ്പ , തോപ്പില്‍ ജോപ്പന്‍, ആടുപുലിയാട്ടം എന്നീ ചലച്ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് നൗഷാദ് ആലത്തൂര്‍. ചലച്ചിത്ര സീരിയല്‍ താരം സേതുലക്ഷ്മിയുടെ മകന്റെ ചികിത്സയ്ക്കും നൗഷാദ് സാമ്പത്തികമായി സഹായിച്ചിരുന്നു.
മകന്റെ ഭാര്യയുടെ വീട്ടുകാര്‍ ചെല്ലാനം കണ്ടക്കടവിലെ മൂന്ന് സെന്റിലെ പട്ടയഭൂമി നിഷേധിച്ചതിനെത്തുടര്‍ന്ന് തലചായ്ക്കാന്‍ ഇടമില്ലാതെ വിഷമിക്കുകയാണ് മോളി കണ്ണമാലിയും മകനും മരുമകളും മൂന്ന് കുട്ടികളും. ഈ സ്ഥലത്ത് വീട്വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മരുമകളുടെ വീട്ടുകാര്‍ തടസ്സപ്പെടുത്തുന്നു എന്ന് മോളി മുമ്പ് പറഞ്ഞിരുന്നു.
മോളി കണ്ണമാലിയുടെ വാക്കുകള്‍
മകന്‍ ജോളിയുടെ ഭാര്യയുടെ അമ്മൂമ്മയാണ് ചെല്ലാനം കണ്ടക്കടവില്‍ മൂന്ന് സെന്റ് സ്ഥലം നല്‍കിയത്. പട്ടയമായിട്ടാണ് അത് എഴുതിയത്. മുദ്രപേപ്പറില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ മുദ്രപേപ്പറും മറ്റും മരുമകളുടെ അമ്മയുടെ സഹോദരിയുടെ കയ്യിലാണ്. അവര്‍ ഇത് തരാന്‍ കൂട്ടാക്കുന്നില്ല. മകന്‍ വീടുവെയ്ക്കാനായി ചെന്നപ്പോള്‍ അവര്‍ എതിര്‍ക്കുകയാണ്.
ഇത്രനാളും ഒരു ഷെഡിലാണ് മകനും കുടുംബവും കഴിഞ്ഞത്. അത് വെള്ളംകയറി നശിച്ചു. ഒട്ടും താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ് മകന്റെ വീട്. അതുകൊണ്ടാണ് എന്റെ കയ്യില്‍ ഉള്ള രണ്ടോ മൂന്നോ പവന്‍ വിറ്റിട്ടായാലും കുഞ്ഞിന് ഒരു വീട് കെട്ടി നല്‍കാമെന്ന് കരുതിയത്. അവര്‍ പക്ഷെ സമ്മതിക്കുന്നില്ല. എതിര്‍പ്പിനൊപ്പം മോന്റെ പേരില്‍ കണ്ണമാലി പോലീസ് സ്റ്റേഷനില്‍ കള്ളപരാതിയും നല്‍കി. ഞാനും മോനും കഞ്ചാവാണെന്നും മദ്യപാനമാണെന്നുമൊക്കെയാണ് അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
Discussion about this post