എംടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴ’ത്തില്‍ ഭീമനായി അഭിനയിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍. എല്ലാവരെയും പോലെ താനും ആ ചിത്രം യാഥാര്‍ത്ഥ്യമാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ട്രെയിലര്‍ റിലീസിങിന് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന് പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരും പങ്കെടുത്തു.
സിനിമയില്‍ താന്‍ മീശപിരിച്ചും, മുണ്ട് മടക്കിയും വന്നാല്‍ വിജയിക്കുമെന്നത് തെറ്റിദ്ധാരണയാണെന്നും മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലൂസിഫറിന്റെ കഴിഞ്ഞ ദിവസമാണ് അബുദാബിയില്‍ വെച്ച് റിലീസ് ചെയ്തത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു ചിത്രത്തിന്റെ ട്രെയിലര്‍ ഇത്തരത്തില്‍ റിലീസ് ചെയുന്നത്.
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. യൂട്യൂബില്‍ 3.9 മില്യണ്‍ കാഴ്ച്ചക്കാരാണ് ചിത്രത്തിന്റെ ട്രെയിലറിന് ഇതിനകം ലഭിച്ചിരിക്കുന്നത്.
ഈ മാസം 28 ന് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post