വിവേക് ഒബ്‌റോയി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പിഎം നരേന്ദ്ര മോഡി’യുടെ ട്രെയിലറിനെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെ ആണ് സിദ്ധാര്‍ത്ഥ് ചിത്രത്തെ ട്രോളിയത്.
‘ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ് ഭരണകൂടത്തെ മോഡി ഒറ്റയ്ക്കാണ് തുടച്ചു നീക്കിയതെന്ന് എന്താണ് ചിത്രത്തിന്റെ ട്രെയിലറില്‍ പറയാത്തത്’ എന്നാണ് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പുറമെ ‘സിക്കുലര്‍, ലിബ്ടാര്‍ഡ്, കമ്മി, നക്സലുകളുടെ അതുപോലെതന്നെ നെഹ്റുവിന്റെ വിലകുറഞ്ഞ തന്ത്രമാണെന്നു തോന്നുന്നു’ എന്നും പരിഹാസരൂപേണ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
#PMNarendraModiTrailer does not show how #Modiji won India's Independence by single handedly wiping out the British Empire. Looks like another cheap trick by the sickular, libtard, commie, naxals and of course that Nehru. #IstandwithModi
— Siddharth (@Actor_Siddharth) March 21, 2019
അതേ സമയം മോഡിയുടെ ബയോപിക് ചിത്രമായ പിഎം നരേന്ദ്ര മോഡിയുടെ ട്രെയിലറിന് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴയാണ്. ചിത്രത്തില്‍ വിവേക് ഒബ്റോയിയുടെ ലുക്ക് മോഡിയുമായി സാമ്യതയില്ലെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. വിവേക് ഒബ്റോയിയേക്കാള്‍ നന്നായി മോഡി അഭിനയിക്കുമെന്നാണ് ചിലരുടെ കമന്റ്.
‘മേരി കോം’, ‘സരബ്ജിത്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഒമുങ് കുമാറാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. വിവേക് ഒബ്റോയിയുടെ പിതാവും പ്രശസ്ത നിര്‍മ്മാതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post