യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം മാത്രമല്ല, ഡാന്‍സും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. തന്റേതായ ശൈലിയില്‍ അടിപൊളിയായി ഡാന്‍സ് കളിക്കുന്ന ദുല്‍ഖറിന്റെ വീഡിയോകള്‍ നമ്മള്‍ മുമ്പ് പലപ്പോഴും കണ്ടിട്ടുള്ളതുമാണ്. എന്നാല്‍ ഭാര്യ അമാല്‍ സൂഫിയയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന ദുല്‍ഖറിനെ അധികം കാണാന്‍ സാധ്യതയില്ല.
എന്നാല്‍ ഇപ്പോള്‍, അമാല്‍ സൂഫിയയുടെ നൃത്തം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകര്‍ ഒന്നാകെ. ഈ യുവദമ്പതികളുടെ നൃത്തവീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ഏതോ വിവാഹ വേദിയിലാണ് ഇരുവരും തകര്‍ത്ത് നൃത്തം ചെയ്യുന്നത്. കൂടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയുണ്ട്. എന്നാല്‍ ദുല്‍ഖറും അമാലും തന്നെയാണ് ശ്രദ്ധാകേന്ദ്രം. വീഡിയോ ഏതായാലും സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. ‘എന്നും ഈ ദമ്പതിമാര്‍ സന്തോഷത്തോടെയിരിക്കട്ടെ’ എന്ന അനുഗ്രഹമാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.
ഒന്ന വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ഒരു യമണ്ടന്‍ പ്രണയകഥയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് പുതിയ നൃത്തവീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
Discussion about this post