ആരാധകരുടെ കാത്തിരിപ്പിന് വിരാമം, പേളി-ശ്രീനിഷ് വിവാഹം മെയ് 5ന്. ബിഗ് ബോസ് മലയാളത്തിലൂടെ മൊട്ടിട്ട പേളി-ശ്രീനിഷ് പ്രണയം യഥാര്‍ഥമാണോ എന്ന് ആരോധകര്‍ക്ക് ഏറെ സംശയമുണ്ടായിരുന്നു, ടാസ്‌കിന്റെ ഭാഗമായിരുന്നോ എന്ന സംശയങ്ങള്‍ക്ക് ജനുവരി 16ന് നടന്ന വിവാഹനിശ്ചയത്തോടെ ഉറപ്പാകുകയായിരുന്നു.
വിവാഹം മെയ് 5ന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സിയാലില്‍ മെയ് 5ന് വൈകീട്ട് 7 മുതല്‍ 10 വരെയാണ് വിവാഹാഘോഷങ്ങള്‍ നടക്കുന്നത്. ക്ഷണക്കത്ത് മാധ്യമസുഹൃത്തുക്കള്‍ക്ക് ഇരുവരും അയച്ചുനല്‍കിയിരിക്കുകയാണ്.
തങ്ങളുടെ പ്രണയം സത്യമാണെന്നും വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നും ഇരുവരും ഷോയ്ക്ക് ശേഷം അറിയിച്ചിരുന്നതുമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് മുമ്പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്.