നടന്‍ വിശാല്‍ വിവാഹിതനാകുന്നു. ഹൈദരാബാദ് സ്വദേശിയായ അനിഷയാണ് വിശാലിന്റെ വധു. താനും അനിഷയും പ്രണയത്തില്‍ ആണെന്ന് വിശാല്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു.
വിശാഖപട്ടണത്ത് തന്റെ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി അനിഷയെ കണ്ടതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുളള വിവാഹനിശ്ചയം മാര്‍ച്ച് 16ന് നടക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആക്റ്റിവിസ്റ്റും അഭിനേത്രിയുമായ അനിഷ അര്‍ജുന്‍ റെഡ്ഡിയില്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ നടി വരലക്ഷ്മിയും വിശാലും പ്രണയത്തില്‍ ആണെന്ന വാര്‍ത്ത നേരത്തെ തമിഴകത്ത് പ്രചരിച്ചിരുന്നു. വരലക്ഷ്മിയെ ആയിരിക്കും താരം വിവാഹം ചെയ്യുകയെന്ന തരത്തിലുള്ള റിപ്പോട്ടുകളും വന്നിരുന്നു. എന്നാല്‍ താനും വിശാലും അടുത്ത സുഹൃത്തുക്കളാണെന്നും വിശാലിന്റെ വിവാഹത്തെക്കുറിച്ചും വധുവിനെയും തനിക്ക് അറിയാമെന്നുമാണ് വരലക്ഷ്മി പറഞ്ഞത്.
Discussion about this post