ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി വീണ്ടും സിനിമയില്‍ തിരിച്ച് എത്തിയിരിക്കുകയാണ്. താരത്തിന്റെ തിരിച്ചുവരവ് തമിഴ് സിനിമയിലൂടെയാണ്. ബാബു യോഗേശ്വരന് സംവിധാനം ചെയ്യുന്ന ‘തമിഴരശന്’ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്. വിജയ് ആന്റണി ആണ് ചിത്രത്തിലെ നായകന്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലോക്കേഷനില്‍ സുരേഷ് ഗോപിയെ കാണാന്‍ മക്കളായ ഗോകുലും ഭവാനിയും എത്തിയിരുന്നു. സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം ആരാധകരോട് പങ്കുവെച്ചത്.
‘തന്നെ കാണാന്‍ ഗോകുലും ഭവാനിയും തമിഴരശന്റെ ലൊക്കേഷനില്‍ വന്നിരുന്നു. സെറ്റില്‍ എന്റെ അടുത്ത് നിന്ന് അല്‍പ്പം അകന്നു മാറിനിന്ന് കൊണ്ട് ഗോകുല്‍ ഇങ്ങനെ പറഞ്ഞു. ഈ ലൈറ്റുകള്‍ക്കും കലാകാരന്മാര്ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇടയില്‍ നില്ക്കുന്ന അച്ഛനെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. എപ്പോഴും എനിക്ക് അച്ഛനെ ഇങ്ങനെ കാണാനാണ് ഇഷ്ടം. ഗോകുലിന്റെ ഈ വാക്കുകള്‍ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. എന്നാലും ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. എന്ത് വിലകൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ ഞാന്‍ നിറവേറ്റും’ സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
തമിഴരശന് എന്ന തമിഴ് ചിത്രത്തിന് ശേഷം നിഥിന് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലം 2വാണ് സുരേഷ് ഗോപി നായകനാകുന്ന മറ്റൊരു ചിത്രം. ലേലത്തിന്റെ രണ്ടാം ഭാഗമാണിത്. ചിത്രത്തില്‍ ഗോകുലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Discussion about this post