മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ വേളയില്‍ മോഹന്‍ലാലിനു നന്ദി അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ട്വിറ്ററിലൂടെയാണ് പൃഥ്വി മോഹന്‍ലാലിന് നന്ദി അറിയിച്ചിരിക്കുന്നത്.
‘ഞാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്നതു മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് വേണ്ടി അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നതു വരെ, കൂടുതല്‍ ഒന്നും ചോദിക്കാനില്ല. നന്ദി ലാലേട്ടാ.’ എന്നാണ് പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചത്.
സ്റ്റീവന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹന്‍ലാല്‍ ലൂസിഫറില്‍ എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ടൊവീനോ തോമസ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രജിത്ത്, നൈല ഉഷ, സാനിയ അയ്യപ്പന്, സായ് കുമാര്‍, നന്ദു, സംവിധായകന് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 28ന് ചിത്രം തീയ്യേറ്ററുകളിലെത്തും.
From growing up watching his films..to supervising his dubbing for my debut directorial! Couldn’t have asked for more. Thank you #Laletta @Mohanlal 😊 pic.twitter.com/YbgON7hz1U
— Prithviraj Sukumaran (@PrithviOfficial) March 9, 2019
Discussion about this post