തീയ്യേറ്ററുകളില്‍ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. സൗബിന്‍ ഷാഹിര്‍, ഷൈന്‍ നിഗം, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ റിപ്പീറ്റ് ഓഡിയന്‍സ് ഉണ്ടായ ചിത്രവും ‘കുമ്പളങ്ങി നൈറ്റ്‌സ്’ ആണ്.
തീയ്യേറ്ററില്‍ ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ ഒരു സീന്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ സജിയും സഹോദരങ്ങളും ധ്യാനകേന്ദ്രത്തില്‍ കഴിയുന്ന അമ്മയെ വിളിച്ചുകൊണ്ടുവരാന്‍ പോകുന്ന ഒരു രംഗമുണ്ട്. അമ്മയെ വിളിക്കാന്‍ പോകുന്നതിന് മുമ്പായി നാല് പേരും പുതിയ വസ്ത്രം വാങ്ങാന്‍ ടെക്സ്റ്റൈല്‍ ഷോപ്പില്‍ പോയ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
Discussion about this post