തന്റെ പ്രിയപ്പെട്ടവള്‍ക്ക് വനിതാ ദിനത്തില്‍ ആശംസകളുമായി സംഗീതസംവിധായകന് ഗോപി സുന്ദര്‍. ഹിരണ്മയുടെ ഫോട്ടോയ്ക്കൊപ്പം ‘എന്റെ സര്‍വ്വ സംഗീതത്തിന്റെയും പിന്നിലെ സ്ത്രീ’ എന്ന അടിക്കുറിപ്പോടെ ആണ് വനിതാ ദിന ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ആണ് താരം ആശംസകള്‍ പങ്കുവെച്ചത്.
കഴിഞ്ഞ പ്രണയ ദിനത്തിലാണ് ഗോപി സുന്ദറുമായുള്ള പ്രണയവും ജീവിതവും ഹിരണ്മയി വെളിപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെ ആണ് ഗായിക കൂടിയായ ഹിരണ്മയി ഇക്കാര്യം വെളിപ്പെടുത്തിയത്.
അഭയ ഹിരണ്മയിയുമൊത്തുള്ള ഫോട്ടോകള്‍ നേരത്തെയും ഗോപിസുന്ദര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിനൊക്കെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും ഇവര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്.
Discussion about this post