അച്ഛനെപ്പോലെ സെല്‍ഫി വിരോധം പുറത്തുകാട്ടി നടന് കാര്‍ത്തിയും. ജൂലൈ കാട്രില്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. ചടങ്ങിലെ അവതാരകയായെത്തിയ നടി കസ്തൂരി സെല്‍ഫി എടുക്കട്ടെയെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു നടന് ക്ഷുഭിതനായത്.
നടി കസ്തൂരി വേദിയില്‍ വെച്ച് ഞാന്‍ താങ്കളൊടൊപ്പം സെല്‍ഫി എടുക്കാന്‍ പോവുകയാണെന്നും താങ്കളുടെ അച്ഛന് ഇവിടെ ഇല്ലാല്ലോ എന്നും പറഞ്ഞാണ് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. പക്ഷേ ഇത് അദ്ദേഹത്തിന് തീരെ ബോധിച്ചില്ല. പരസ്യമായി അദ്ദേഹം വേദിയില്‍ ഇത് പറയുകയും ചെയ്തു.
ഇത് ഒരു ആവശ്യമില്ലാത്ത കാര്യമാണ്. ഇന്ന് അനുവാദം കൂടാതെ സെല്‍ഫി എടുക്കുന്നത് ഒരു ട്രെന്‍ഡ് ആണ്. ആളുകളോട് ഒന്നു അനുവാദം ചോദിക്കാനുള്ള സാമാന്യ മര്യാദ പോലും പലരും കാണിക്കില്ല. അതിനു പകരം നമ്മുടെ മുഖത്തിന് അടുത്തേക്ക് മൊബൈല്‍ കൊണ്ടുവരും, ഫ്ലാഷുകള്‍ ഉള്ള മൊബൈല്‍ ക്ലിക്കുകള്‍ മൈഗ്രൈന്‍ പോലുള്ള അസുഖങ്ങളെ ക്ഷണിച്ചു വരുത്തും. മുമ്പിലും പിന്നിലുമുണ്ടാകും ഫ്ളാഷ്. അത് കണ്ണില്‍ വന്ന് അടിക്കുമ്പോഴേക്കും മതിയാകും. ഒരു തലവേദനയുള്ള ആളാണെങ്കില്‍ പിന്നത്തെ കാര്യം പറയണോ? ഇത് ഞാന്‍ ഇപ്പോള്‍ പറഞ്ഞെന്നെ ഉള്ളു, ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ എനിക്ക് പിന്നെ ഒരു അവസരം കിട്ടില്ല
നേരത്തെ കാര്‍ത്തിയുടെ പിതാവും സംവിധായകനുമായ ശിവകുമാര്‍ അനുവാദമില്ലാതെ സെല്‍ഫിയെടുത്ത ആരാധകന്റെ കൈയില്‍ നിന്നും നടന് ശിവകുമാര്‍ മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ചെന്നൈയില്‍ ഒരു ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു നടന് നിയന്ത്രണം വിട്ടത്.
ഇത് വലിയ വിവാദമാവുകയും അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു. പക്ഷേ പിന്നീടും അദ്ദേഹം പലയിടത്തും ഇത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
Discussion about this post