പ്രശസ്ത ഗായകനായ അദ്നന് സമി 20 വര്‍ഷം തുടര്‍ന്ന് പോന്ന ഒരു ദുശീലം തന്റെ മകള്‍ക്കായി ഒഴിവാക്കിയിരിക്കുകയാണ്. ഒരു ദിവസം 40 സിഗരറ്റ് വരെ ഉപയോഗിച്ചിരുന്ന വ്യക്തിയാണ് അദ്നന്. പല തവണ ആ ശീലം മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല.
എന്നാല്‍ മകള്‍ ജനിച്ചതോടെ ആ ശീലത്തെ അദ്നന് പൂര്‍ണ്ണമായി ഉപേക്ഷിച്ചു. 2017 ജനുവരി മുതലാണ് അദ്ദേഹം ഈ തീരുമാനം നടപ്പിലാക്കി തുടങ്ങിയത്. ഞാന്‍ എന്റെ മകളെ മറ്റെന്തിനേക്കാളുമേറെ സ്നേഹിക്കുന്നു.അവള്‍ക്കുവേണ്ടി ഞാന്‍ എന്റെ ദുശീലം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നു’പുകവലി എന്തേ ഉപേക്ഷിച്ചത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അദ്ദേഹം നല്കുന്ന മറുപടി ഇതാണ്.
Discussion about this post