ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ യൂനിസെഫ് അംബാസിഡര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍. ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു സൈന്യത്തെ പിന്തുണച്ച് ശേഷം ജയ് ഹിന്ദ് എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തതാണ് ചില പാക് പൗരന്‍മാരെ പ്രകോപിപിച്ചത്.
‘രണ്ട് ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം മരണത്തിലേക്കും നാശനഷ്ടങ്ങളിലേക്കും മാത്രമേ നയിക്കൂ. യൂനിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ എന്ന നിലക്ക് പ്രിയങ്ക നിഷ്പക്ഷ നിലപാടായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. പക്ഷേ, പാകിസ്താനിലെത്തി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷമുള്ള പ്രിയങ്കയുടെ ട്വീറ്റ് മറിച്ചാണ് സൂചിപ്പിക്കുന്നത്. പ്രിയങ്ക ഇനിയീ പദവി അര്‍ഹിക്കുന്നില്ല’, ഓണ്‍ലൈന്‍ പെറ്റീഷനില്‍ പറയുന്നു.
Jai Hind #IndianArmedForces 🇮🇳 🙏🏽
— PRIYANKA (@priyankachopra) February 26, 2019
Discussion about this post