പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി കുതിയ്ക്കുകയാണ് കുമ്പളങ്ങി നൈറ്റ്സ്. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിരയിലേയ്ക്കും കുമ്പളങ്ങി എത്തികഴിഞ്ഞു. നാലുപാടു നിന്നും ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോള്‍ തമിഴ്നടന്‍ കാര്‍ത്തി ചിത്രത്തെ വാഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്.
”മനോഹരമായ സിനിമ. തടസങ്ങളില്ലാതെ ഒഴുക്കോടെ നീങ്ങുന്ന, ഒരേസമയം തമാശയും ഭാവാത്മകതയും നിറഞ്ഞ ചിത്രം. എനിക്കും ഒരു ദിവസം ഇത്തരമൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു”, കാര്‍ത്തി കുറിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ ട്വീറ്റ് സിനിമാപ്രേമികളും കുമ്പളങ്ങി ആരാധരും ഏറ്റെടുത്തു കഴിഞ്ഞു.
വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ കുമ്പളങ്ങി നൈറ്റ്സിന്റെ രണ്ടാമത്തെ ട്രെയിലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആ ദൃശ്യങ്ങളും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
#KumbalangiNights is so beautiful. The movie just flows so seamlessly. Soulful and funny at the sametime. Wish I could make a film like this someday.
— Actor Karthi (@Karthi_Offl) March 2, 2019
Discussion about this post