നീണ്ട എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാ, സാംസ്ക്കാരിക മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നല്കുന്ന പുരസ്കാരമാണിത്. 201 പേര്‍ക്കാണ് ഇത്തവണ കലൈമാമണി പുരസ്ക്കാരം നല്‍കുന്നത്. 2011 മുതലുള്ള പുരസ്കാര ജേതാക്കളെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കലൈമാമണി പുരസ്കാരത്തിന് പുറമെ ഭാരതി പുരസ്കാരങ്ങളും നൃത്തത്തിനുള്ള ബാലസരസ്വതി പുരസ്കാരവും സംഗീതത്തിലെ മികച്ച പ്രതിഭകള്‍ക്ക് നല്കുന്ന എംഎസ് സുബ്ബലക്ഷ്മി പുരസ്കാരവും തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മക്കള്‍ സെല്വന് വിജയ് സേതുപതി, ശശികുമാര്‍, പ്രിയാമണി, പ്രഭുദേവ, ശ്രീകാന്ത്, സന്താനം, സംഗീത സംവിധായകന് യുവന്‍ശങ്കര്‍ രാജ, ഗായകന് ഉണ്ണി മേനോന്, നിര്‍മ്മാതാവ് എഎം രത്നം, ഛായാഗ്രാഹകന്‍ രവിവര്‍മ്മന്‍ എന്നിവരും പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്. എംഎസ് സുബ്ബലക്ഷ്മി പുരസ്കാരം ഗായിക എസ് ജാനകി, ബോംബെ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന സി സരോജ, സി ലളിത, ടിവി ഗോപാലകൃഷ്ണന് എന്നിവര്‍ക്കാണ്. ഒരു ലക്ഷം രൂപയും പ്രശംസിപത്രവുമാണ് പുരസ്കാരം.
Discussion about this post