തെലുങ്ക്, തമിഴ് തുടങ്ങിയ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് തമന്ന. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചതായും മലയാളികളുടെ പ്രിയങ്കരി കൂടിയാണ് താരം. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ ചില നിബന്ധനകള്‍ താരത്തിന് ഉണ്ട്. ചുംബനരംഗങ്ങള്‍, പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കില്ലെന്നാണ് തമന്ന മുന്നോട്ട് വെയ്ക്കുന്ന നിബന്ധന. പക്ഷേ ഹൃത്വിക് റോഷന്‍ ആണെങ്കില്‍ ചില വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് താരം പറയുന്നുണ്ട്.
”ചുംബനരംഗങ്ങളില്‍, പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാന്‍ മടിയുണ്ട്. സിനിമക്കായി കരാര്‍ ഒപ്പുവെക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കാറുണ്ട്. ബിക്കിനി, ലിപ് ലോക്ക് ഇവ ഒഴിവാക്കണമെന്ന് ആദ്യമെ പറയാറുണ്ട്. എത്ര പണം ഓഫര്‍ ചെയ്തിട്ടും കാര്യമില്ല. എന്നാല്‍ ഹൃത്വിക് റോഷനെ ആമ് ചുംബിക്കേണ്ടത് എങ്കില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണ്”-തമന്ന പറഞ്ഞു.
ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിന് ഇടയിലാണ് തമന്ന മനസ് തുറന്നത്. ”സ്‌ക്രീനില്‍ ഞാന്‍ ചുംബിക്കാറില്ല. എന്റെ കരാറിന്റെ ഭാഗമാണത്. പക്ഷേ സുഹൃത്തുക്കളോട് ഞാന്‍ പറയാറുണ്ട്, ഹൃത്വിക് റോഷനാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും”- തമന്ന പറഞ്ഞു. ”2017 ഒക്ടോബറിലാണ് തമന്ന ഹൃത്വിക്കിനെ കണ്ടത്. തന്റെ സിനിമാ കരിയറിന്റെ തുടക്കം മുതലെ ആരാധനയോടെ നോക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും കഠിനാധ്വാനവും അത്ഭുതപ്പെടുത്തിയിട്ടുണ്ട്”- തമന്ന പറയുന്നു.
Discussion about this post