എക്സ് മെന്‍ പരമ്പരയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഡാര്‍ക് ഫോണിക്സിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറക്കി. സോഫി ടര്‍ണര്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എക്സ്മെന്‍ പരമ്പരകളുടെ രചയിതാവായ സൈമണ്‍ കിന്‍ബെര്‍ഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡാര്‍ക് ഫോണിക്സ്.
എക്സ്മെന്‍ അപോകാലിപ്സിനും 10 വര്‍ഷങ്ങള്‍ക്ക് ശേഷം 1992ന്റെ പശ്ചാത്തലത്തിലാണ് ഡാര്‍ക് ഫോണിക്സിന്റെ കഥ. എക്സ് മെന്‍ സംഘം ഒരു ദൗത്യത്തിനായി ബഹിരാകാശത്തിലേക്ക് പോകുന്നതും ഒരു സോളാര്‍ വെളിച്ചം ഇവരില്‍ വന്ന് പതിക്കുന്നതോടെ ജീന്‍ ഗ്രെ എന്ന പെണ്‍കുട്ടി ഫോണിക്സ് ആയി മാറുന്നതാണ് ചിത്രത്തിന്റെ കഥ. ജൂണ്‍ ഏഴിന് സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ എക്സ് മെന്‍ – ഡാര്‍ക്ക് ഫോണിക്സ് തീയ്യേറ്ററുകളിലെത്തും.
Discussion about this post