ടൊവിനോയുടെ കട്ടഫാനായ കുസൃതിക്കുട്ടി ഗൗരിക്കുട്ടിയാണ് സൈബര്‍ലോകത്തെ വൈറല്‍ താരം. മഴവില്‍ മനോരമയിലെ ഉടന്‍ പണത്തിലൂടെയാണ് ഗൗരിക്കുട്ടി ടൊവിനോ ആരാധികയായി പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുന്നത്.
തന്നെ അത്രമേല്‍ ഇഷ്ടമാണെന്ന് പറഞ്ഞ കുഞ്ഞ് ആരാധികയ്ക്ക് മറുപടിയുമായി സാക്ഷാല്‍ ടൊവിനോ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
നിഷ്കളങ്കതയും കുട്ടിത്തം നിറഞ്ഞ ഉത്തരങ്ങളും ഗൗരിക്കുട്ടിയുടെ ‘ജീവാംശമായ്’ പാട്ടും തീവണ്ടിയിലെ ഡയലോഗുമെല്ലാം പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു.
ഉടന്‍ പണം ടീസര്‍ കണ്ടുവെന്നും എന്നെ അത്രക്കിഷ്ടമാണോ, അത്രയും സൂപ്പറാണോ എന്നും ടൊവീനോ ചോദിക്കുന്നു. എപ്പഴേങ്കിലും കാണാമെന്നും ടൊവി പറയുന്നു.
ഗൗരികുട്ടിക്കൊരു സന്ദേശവുമായി സാക്ഷാൽ ടോവിനോ!
ഗൗരികുട്ടിക്കൊരു സന്ദേശവുമായി സാക്ഷാൽ ടോവിനോ!എപ്പിസോഡിനായി ക്ലിക്ക് ചെയ്യൂ: https://bit.ly/2TcsbiZഉടൻ പണം സീസൺ 2 ശനി-ഞായർ രാത്രി 8 മണിക്ക് മഴവിൽ മനോരമയിൽ.#UdanPanamSeason2 #UdanPanam2 #GameShow #MazhavilManorama
Posted by Mazhavil Manorama on Wednesday, February 27, 2019
Discussion about this post