മാത്തുക്കുട്ടി എന്ന അരുണ്‍ മാത്യുവിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ജന്മ ദിനാഘോഷങ്ങളുടെ ചിത്രവും ഒരു കുറിപ്പും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മാത്തുക്കുട്ടി. കേക്കും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
മാത്തുക്കുട്ടിയെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരും ഓര്‍ക്കുന്ന ഒരാളാണ് കല്ലുവെന്ന രാജ് കലേഷിനെ. ആ ആശംസ വീഡിയോ വൈറലാവുകയും ചെയതിരുന്നു. അതില്‍ മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന മാത്തുവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് കല്ലു പറയുന്നത്.
ഇതിന് രസകരമായ രീതിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് മാത്തുക്കുട്ടി. എന്റെ ലുക്കും ആരാധക ബാഹുല്യവും കണ്ട് അസൂയ പൂണ്ട ചിലര്‍ എനിക്ക് 38 വയസ്സായി എന്ന് പറഞ്ഞ് പരത്തുന്നുണ്ട്. നരച്ച താടിയും വെപ്പ് മുടിയുമുള്ള ഒരാള്‍ നേതൃത്വം നല്കുന്ന ഇത്തരം ദുഷ്പ്രചരണങ്ങളില്‍ യുവാക്കളായ നമ്മള് വഞ്ചിതരാകാതിരിക്കുക എന്ന് മാത്തുക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പിറന്നാളായിരുന്നു.????
നേരിട്ടും അല്ലാതെയും ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും ഒരു കോടി നന്ദി.????????
ഇന്നലെ ഉറ്റ സുഹൃത്ത് കുഞ്ഞെല്‍ദൊ വഴി @vineeth84 ഉം കൂത്തുപറമ്പിലെ സുഹൃത്തുക്കളും ചേര്‍ന്ന് മുഴുപ്പിലങ്ങാടി ബീച്ചിലൊരുക്കിയ ആ കുഞ്ഞു വലിയ കേക്ക് മുറിക്കല്‍ എന്നും മനസ്സിലുണ്ടാവും.????
ഉച്ചക്ക് പാരഗണ്‍ ഹോട്ടലില്‍ @sakkcp തന്ന സര്പ്പ്രൈസിനും,പിന്നെ എന്നെ എന്നേക്കാള്‍ മനോഹരമായി വരച്ച് കണ്ണു നിറയിച്ച @may_mare_art നും special thanks???? ഒരു കാര്യം കൂടി,
എന്റെ ലുക്കും ആരാധക ബാഹുല്യവും കണ്ട് അസൂയ പൂണ്ട ചിലര്‍ എനിക്ക് 38 വയസ്സായി എന്ന് പറഞ്ഞ് പരത്തുന്നുണ്ട്. നരച്ച താടിയും വെപ്പ് മുടിയുമുള്ള ഒരാള്‍ നേതൃത്വം നല്കുന്ന ഇത്തരം ദുഷ്പ്രചരണങ്ങളില്‍ യുവാക്കളായ നമ്മള് വഞ്ചിതരാകാതിരിക്കുക
ജയ് ജവാന്, ജയ് കിസാന്‍
Discussion about this post