കഴിഞ്ഞ വര്‍ഷത്തെ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമായ 96ന്റെ കന്നട
റീമേക്കിന്റെ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സി പ്രേംകുമാറിന്റെ സംവിധാനത്തില്‍ വിജയ് സേതുപതിയും തൃഷയും ഒന്നിച്ചെത്തിയ ’96’ തമിഴ്‌നാട്ടിലേത് പോലെ തന്നെ കേരളത്തിലും ഹിറ്റായ ചിത്രമാണ്.
96ന്റെ കന്നട റീമേക്ക് ’99’ എന്ന പേരിലാണ് എത്തുന്നത്. തമിഴില്‍ തൃഷ അവതരിപ്പിച്ച ‘ജാനു’വെന്ന കഥാപാത്രത്തെ കന്നടയില്‍ അവതരിപ്പിക്കുന്നത് ഭാവനയാണ്. സിനിമയുടെ പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
ഭാവന തൃഷയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കന്നടയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് സേതുപതിയുടെ റോളില്‍ എത്തുന്നത്. ’96’ല്‍ തൃഷ മഞ്ഞ കുര്‍ത്ത അണിഞ്ഞാണ് എത്തിയതെങ്കില്‍ ’99’ ല്‍ ഭാവന കറുത്ത കുര്‍ത്ത ധരിച്ചാണ് എത്തുന്നത്.
പ്രീതം ഗബ്ബിയാണ് 96ന്റെ കന്നട റീമേക്ക് സംവിധാനം ചെയ്യുന്നത്. രാമു എന്റര്‍പ്രൈസിന്റെ ബാനറില്‍ രാമുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. 96 ല്‍ നിന്നും ചെറിയ ചില മാറ്റങ്ങളോടെയാണ് ചിത്രം കന്നഡത്തിലേക്ക് എത്തുന്നത്. അര്‍ജുന്‍ ജന്യയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
'99 ❤ #GoldenStarGanesh #Bhavana #GStar34 #99TheMovie #99Movie #GaneshFans pic.twitter.com/4KeodjGVNc
— Ganesh Fans (@GaneshFans) February 26, 2019















Discussion about this post