കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ റിലീസ് തീയതി മാറ്റി. നേരത്തെ മാര്‍ച്ച് ഒന്നാം തീയതി ചിത്രം തീയ്യേറ്ററിലെത്തിക്കാനായിരുന്നു തീരുമാനം. എന്നാലിപ്പോള്‍ ചിത്രം മാര്‍ച്ച് 22 ന് മാത്രമേ തീയ്യേറ്ററുകളിലെത്തുവെന്നാണ് സംവിധായകന് മിഥുന് മാനുവല്‍ തോമസ് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ‘പരീക്ഷയൊന്ന് കഴിയട്ടിഷ്ടാ, നമുക്ക് പെടക്ക്യാം’ എന്ന തലക്കെട്ട് ഇട്ടാണ് സംവിധായകന് റിലീസ് തീയതി മാറ്റിയ വിവരം അറിയിച്ചത്.
ഐശ്വര്യ ലക്ഷിമാണ് ചിത്രത്തിലെ നായിക. അശോകന് ചരുവിലിന്റെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലും മിഥുന് മാനുവല്‍ തോമസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരു നാട്ടിന് പുറത്തെ കഥയാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് പറയുന്നത്.
Discussion about this post