ചലച്ചിത്ര സീരിയല്‍ താരം ആദിത്യന്‍- അമ്പിളി ദേവി വിവാഹം കഴിഞ്ഞ മാസം 28നായിരുന്നു. വിവാഹ ശേഷം ധാരാളം വിവാദങ്ങള്‍ ഇരുവരെയും ചുറ്റിപ്പറ്റി ഉണ്ടായി. ഇപ്പോഴിതാ ദേവീ സന്നിധിയില്‍ തന്റെ പ്രിയപ്പെട്ടവളെ ചേര്‍ത്ത് നിര്‍ത്തിയുള്ള ആദിത്യന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കടയ്ക്കല്‍ ക്ഷേത്രത്തില്‍ അമ്പിളി നൃത്തം ചെയ്തു. ആ വേഷത്തില്‍ തന്നെയുള്ള ആദിത്യനൊപ്പമുള്ള ചിത്രമാണ് വൈറലായിരിക്കുന്നത്. ‘കടയ്ക്കല്‍ ഭഗവതിയുടെ മുന്നില്‍ പ്രോഗ്രാം കഴിഞ്ഞു, ജീവിതത്തില്‍ പണം വലിയൊരു ഘടകമാണ്, എങ്കിലും ജീവിതത്തില്‍ വലുത് സമാധാനവും സ്‌നേഹവുമാണെന്ന് ഇപ്പോള്‍ മനസിലാക്കുന്നുവെന്ന്’ ആദിത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിന് മറുപടിയായി ‘നിങ്ങളാണ് എന്റെ ശക്തിയെന്ന്’ അമ്പിളി കുറിച്ചു.
Discussion about this post