വടക്കുനോക്കി യന്ത്രം എന്ന ശ്രീനിവാസന്‍ ചിത്രം ഇപ്പോഴും പ്രേക്ഷക ഹൃദയങ്ങളില്‍ തങ്ങി നില്‍ക്കുന്നുണ്ട്. സംശയ രോഗിയായ തളത്തില്‍ ദിനേശനെയും, സുന്ദരിയായ ഭാര്യ ശോഭയേയും മലയാള സിനിമാ പ്രേക്ഷകര്‍ മറന്നിട്ടില്ല. എന്നാല്‍ അവര്‍ ഈ ഓണത്തിന് വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുകയാണ്.
ശ്രീനിവാസന്റെ മകനും ചലച്ചിത്ര താരവുമായ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ശോഭയും ദിനേശനും. നിവിന്‍ പോളി തളത്തില്‍ ദിനേശനായും നയന്‍താര ശോഭയായും എത്തുന്നു. അതേ സമയം ചിത്രത്തിന് കഥാപാത്രങ്ങളുടെ പേര് മാത്രമേയുള്ളൂ, കഥയും സ്വഭാവവുമെല്ലാം വ്യത്യസ്തമാണ്.
ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യം എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്‍ പോളിയേയും നയന്‍താരയേയും കൂടാതെ ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, ജൂഡ് ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളവതരിപ്പിക്കുന്നു.