സിനിമാ തിരക്കുകള്‍ക്കിടയിലും വ്യക്തി ബന്ധങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്കുന്ന താരമാണ് ആലിയാ ഭട്ട്. ദേവിക അദ്വാനി എന്ന തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹത്തിന് തിരക്കുകള്‍ മാറ്റിവെച്ച് ആലിയ എത്തി. ആത്മസഖിയുടെ വിവാഹത്തില്‍ താരമായതും ആലിയ തന്നെയാണ്.
ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി അവളുടെ സ്വപ്ന പുരുഷനെ തെരഞ്ഞെടുക്കുന്ന നിമിഷത്തില്‍ ആനന്ദക്കണ്ണീര് പൊഴിച്ച് നില്ക്കുന്ന ആലിയയുടെ ചിത്രവും, വിവാഹാഘോഷങ്ങളുടെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആലിയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
Discussion about this post