ലോസ് ആഞ്ചലസ്: ഓസ്‌കാര്‍ വേദിയില്‍ ചര്‍ച്ചയായി ഇന്ത്യയിലെ ആര്‍ത്തവം. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ ‘ഷോര്‍ട്ട് പിരീഡ്, എന്‍ഡ് ഓഫ് സെന്റന്‍സ്’ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം കരസ്ഥമാക്കി. ഈ വര്‍ഷത്തെ ഓസ്‌കാര്‍ നാമനിര്‍ദേശ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യം ഈ ഡോക്യുമെന്ററിയാണ്.
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീയുടെ അനുഭവങ്ങളാണ് ഡോക്യുമെന്ററിയുടെ പ്രമേയം. അരുണാചലം മുരുഗാനന്ദന്‍ എന്ന സംരഭകന്‍ കണ്ടു പിടിച്ച ചെലവു ചുരുങ്ങിയ രീതിയില്‍ സാനിറ്ററി നാപ്കിന്‍ ഉത്പാദിപ്പിക്കാനുള്ള യന്ത്രം ഈ ഗ്രാമത്തില്‍ സ്ഥാപിക്കുന്നതും അതിനു ശേഷം ഗ്രാമത്തിലെ സ്ത്രീകളുടെ അനുഭവങ്ങളുമാണ് ഡോക്യുമെന്ററി ആവിഷ്‌കരിക്കുന്നത്.
സാധാരണ ഇന്ത്യന്‍ ഗ്രാമമായ ഹാപുരില്‍ ഉണ്ടാകുന്ന സ്ത്രീ മുന്നേറ്റമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ദി പാഡ് പ്രോജക്ട്’ എന്ന എന്‍ജിഒ ഹാപുരിനെ മാറ്റുന്നതും ആര്‍ത്തവകാലത്ത് വസ്ത്രങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകളെത്തന്നെ രംഗത്തിറക്കുന്നതുമാണ് സംഘടനയുടെ നേട്ടം. ആര്‍ത്തവമെന്ന് ഉച്ചരിക്കുന്നതു പോലും എന്തോ അപരാധമായിക്കാണുന്ന സമൂഹത്തില്‍ സ്ത്രീകളുണ്ടാക്കുന്ന ചലനങ്ങളാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.
വാക്കുകള്‍.