ലോകം മുഴുവന്‍ കാത്തിരിക്കുന്ന 91-ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം തുടരുന്നു. അനേകം അന്താരാഷ്ട്ര പുരസ്‌കാര വേദികളില്‍ നേട്ടമുണ്ടാക്കിയ മെക്‌സിക്കന്‍ ചിത്രം റോമ ഓസ്‌കാറിലും നേട്ടം തുടരുകയാണ്. റോമ മികച്ച വിദേശ ഭാഷാ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. നെവര്‍ ലുക്ക് എവേ – ജര്‍മനി, കോള്‍ഡ് വാര്‍ – പോളണ്ട്, കാപ്പര്‍നോം – ലെബനന്‍, ഷോപ്ലിഫ്റ്റേഴ്സ് – ജപ്പാന്‍ എന്നിവയായിരുന്നു മറ്റ് വിദേശ സിനിമകള്‍. ഇവയുമായി മത്സരിച്ചാണ് റോമാ ഓസ്‌കാര്‍ നേടിയത്.
അതേസമയം, ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് റജീന കിങ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രീന്‍ ബുക്കിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടി. നേരത്തെ മൂണ്‍ലൈറ്റിലെ അഭിനയത്തിന് സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഓസ്‌കര്‍ അവാര്‍ഡാണിത്.
മികച്ച തിരക്കഥ(ഒറിജിനല്‍) ഗ്രീന്‍ ബുക്ക് സ്വന്തമാക്കി. മികച്ച അവംലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ബ്ലാക്ക് ലാന്‍സ്മാന്‍ സ്വന്തമാക്കി.
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം ഹന്ന ബീച്ച്ലര്‍ക്ക് ലഭിച്ചു. ബ്ലാക്ക് പാന്തര്‍ എന്ന ചിത്രമാണ് ഹന്നയ്ക്ക് പുരസ്‌ക്കാരം നേടിക്കൊടുത്തത്.
Discussion about this post