ബോളിവുഡ് താരസുന്ദരി സൊനാക്ഷി സിന്‍ഹയ്ക്കെതിരെ വഞ്ചന കുറ്റത്തിന് പോലീസ് കേസെടുത്തു. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താരം പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 30ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം രൂപ പ്രതിഫലം വാങ്ങി പരിപാടിയില്‍ പങ്കെടുക്കാതെ വഞ്ചിച്ചുവെന്നാണ് സംഘാടകര്‍ നല്കിയ പരാതി.
സൊനാക്ഷി സിന്‍ഹ അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതെ അതില്‍നിന്നും പിന്മാറുകയായിരുന്നു. നടി പങ്കെടുക്കാതിരുന്നാല്‍ തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുമെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചെങ്കിലും നടി എത്തിയില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് മൊറാദാബാദ് ഡിഎസ്പി ഗജ്രാജ് സിംഗ് സൊനാക്ഷി സിന്‍ഹയ്ക്കും മറ്റു നാല് പേര്‍ക്കുമെതിരെ വഞ്ചന കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുളളത്.
Discussion about this post