ഇഷ്ടതാരങ്ങളായ ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിച്ച് എത്തുന്ന ‘സൂപ്പര്‍ ഡീലക്‌സ്’ ട്രെയിലര്‍ പുറത്തുവിട്ടു. മാര്‍ച്ച് 29 ന് ചിത്രം തീയ്യേറ്ററുകളിലെത്തും. ത്യാഗരാജന്‍ കുമാര രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനെയും വിജയ് സേതുപതിയേയും കൂടാതെ സാമന്ത, രമ്യ കൃഷ്ണന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡറായിട്ടെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഷ്‌കിന്‍, നളന്‍ കുമാരസാമി, നീലന്‍ കെ ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്.2 മിനിട്ട് മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍.
Discussion about this post