തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മികച്ച നടനുള്ള പോരാട്ടത്തിന് മോഹന്‍ലാലും ഫഹദ് ഫാസിലും ജയസൂര്യയും പട്ടികയിലെന്നാണ് സൂചന.
ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മോഹന്‍ലാലും ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫഹദും ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യം തമ്മില്‍ മത്സരമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇതിനിടെ ഈ വര്‍ഷത്തെ അവാര്‍ഡ് നടന്‍ ജയസൂര്യ സ്വന്തമാക്കുമെന്ന് പ്രവചിച്ചിരിക്കയാണ് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്റെ പ്രവചനം. ”ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷമെന്ന് വിനയന്‍ കുറിച്ചു.
കൂടാതെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെങ്കിലും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും വിനയന്‍ പറയുന്നു.
Discussion about this post