സമൂഹമാധ്യമങ്ങളില്‍ താരങ്ങളെ അധിക്ഷേപിക്കാനും ഇല്ലാക്കഥകള്‍ പടച്ചുവിടാനും മനഃപൂര്‍വ്വം പിന്തുടരുന്നവരുണ്ട്. അത്തരത്തില്‍ അധിക്ഷേപിക്കുന്നവര്‍ക്ക് താരങ്ങള്‍ തന്നെ മറുപടി നല്കി രംഗത്ത് വരാറുണ്ട്. അതുപോലെയുള്ള ആരാധക കൂട്ടത്തിലെ ഒരാളുടെ അധിക്ഷേപത്തിന് മാസ് മറുപടി നല്കി രംഗത്ത് വന്നിരിക്കുകയാണ് നടി നമിതാ പ്രമോദ്.
നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് കമന്റ് വന്നത്. ‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ,… .ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?’ എന്നായിരുന്നു ഒരാളുടെ കമന്റ്. തൊട്ടുപിന്നാലെ നടിയുടെ മറുപടിയും വന്നു. ‘ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം വയ്യ അല്ലേ ഏഹ് !’ നമിത കുറിച്ചു.
സംഗതി അങ്ങു ക്ലിക്കായി എന്നു തന്നെ പറയാം. താരത്തിന്റെ കമന്റിനു പിന്തുണയുമായി നിരവധി പേര് രംഗത്തെത്തി. പലരും അഭിനന്ദിച്ചു. പരിഹസിച്ചവനെതിരെ കേസെടുക്കണമെന്നായിരുന്നു ചിലരുടെ നിലപാട്. ഒന്നും മിണ്ടാതിരിക്കാതെ ചുട്ടമറുപടി കൊടുത്താല്‍ ഇവരെപ്പോലുള്ളവര്‍ വന്ന വഴി പോയ്ക്കോളുമെന്നു ചിലര്‍.
എന്നാല്‍ നടിയുടെ മറുപടി കുറച്ചു കടുത്തു പോയെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. കമ്മാരസംഭവത്തിലാണ് ഏറ്റവും ഒടുവില്‍ നമിത ദിലീപുമായി അഭിനയിച്ചത്. ദിലീപ് തന്നെ നായകനാകുന്ന പ്രൊഫസര്‍ ഡിങ്കനാണ് നടിയുടെ പുതിയ പ്രോജക്ട്. ദിലീപുമായുള്ള അഞ്ചാമത്തെ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്.
Discussion about this post